ചെങ്ങന്നൂർ :എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയന്റെ കീഴിൽ വരുന്ന ശാഖൾക്ക് കൊവിഡ് ദുരിതാശ്വാസ ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണ ഉദ്ഘാടനം 24ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നതാണ്. ശാഖാഭാരാവഹികൾ 25ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2വരെ അതാത് ശാഖകൾക്കായി അറിയിച്ചിട്ടുള്ള സമയങ്ങളിൽ ചെങ്ങന്നൂർ യൂണിയൻ ഓഫീസിൽ നിന്നും ചെക്കുകൾ കൈപ്പറ്റേണ്ടതാണെന്ന് യൂണിയൻ കൺവീനർ ബൈജു അറുകുഴി അറിയിച്ചു.