പത്തനംതിട്ട: ജില്ലയിൽ റബറധിഷ്ഠിത വ്യവസായം തുടങ്ങണമെന്നും കർഷകർക്കുള്ള സബ്സിഡി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടി പുന:പരിശോധിക്കണമെന്നും ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഏബ്രഹാം വർഗീസ് കൊട്ടയ്ക്കാട്ട്മലയിൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് പഴൂർ, ജോയ് കണ്ണാട്ടുമണ്ണിൽ, ജോണി, ബാബു, തങ്കപ്പൻനായർ, മാത്യു എന്നിവർ സംസാരിച്ചു.