തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ അയ്യനാവേലി ചക്കുളത്ത്കാവ് റോഡിന് എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായെന്ന് മാത്യു ടി. തോമസ് എം.എൽ.എ അറിയിച്ചു. പെരിങ്ങര നാലാം വാർഡിൽ ഇപ്പോൾ നിർമാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന അയ്യനാവേലി പാലത്തിനോട് ചേർന്ന് ചക്കുളത്ത്കാവ്, മുണ്ടപ്പള്ളി എന്നീ സ്ഥലങ്ങളിലേക്കുള്ള റോഡാണിത്. പാലത്തിന്റെയും റോഡിന്റെയും നിർമാണം പൂർത്തീകരിക്കുന്നതോടു കൂടി വേങ്ങൽ ആലുതുരുത്തി ഭാഗത്ത് നിന്നും മേപ്രാൽ ഭാഗത്തേക്കുള്ള യാത്ര സുഗമമാകും.