പന്തളം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആർട്ടിസാൻസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) സംസ്ഥാന അദ്ധ്യക്ഷൻ പി ആർ അരുൺകുമാർ നടത്തുന്ന 55 മണിക്കൂർ നിരാഹാര സത്യഗ്രഹം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കേരളത്തിലെ യഥാർത്ഥ പൈതൃക തൊഴിലുകളായ വിശ്വകർമ്മജരുടെ കുലത്തൊഴിലുകളെ അംഗീകരിച്ച് അവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കെ. ടി.എ.സി സംസ്ഥാന ജനറൽ സെക്രട്ടറി കാരയങ്കാട്ട് ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
ഇ.കെ മണിക്കുട്ടൻ,ശശി വേലായുധൻ, കെ എൻ രഘുനാഥ് ലതാ രഘുനാഥ്, ജ്യോതികുമാർ വെഞ്ഞാറമൂട്, ടി സുനിൽകുമാർ,കെ സേതുനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.