പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 78 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശ രാജ്യത്തുനിന്ന് വന്നതും, 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 67 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. കടമ്പനാട് ക്ലസ്റ്ററിൽ നിന്ന് സമ്പർക്കം മൂലം 18 പേർക്കും
കണ്ണംകോട് ക്ലസ്റ്ററിൽ നിന്ന് 8 പേർക്കും രോഗം ബാധിച്ചു.
വളഞ്ഞവട്ടം സ്വദേശികളായ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 2405 പേർ പോസിറ്റീവായി. ഇതിൽ 1283 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. കൊവിഡ് ബാധിതരായ 10 പേർ ജില്ലയിൽ ഇതുവരെ മരിച്ചു. ഇന്നലെ 27 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്.
പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട: വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ വാർഡ് എട്ട്, കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 12, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, 10, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് രണ്ട് എന്നീ സ്ഥലങ്ങളിൽ 21 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.
നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി
വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 10, മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ വാർഡ് നാല്, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ് എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കി.