പത്തനംതിട്ട: കൊവിഡ് ബാധിച്ച് ഊന്നുകൽ കച്ചിറ പുത്തൻവീട്ടിൽ കെ. വി. തോമസിന്റെ ഭാര്യ ലിസി തോമസ് (63) മരിച്ചു.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 14ന് ചികിത്സതേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെ അടുത്ത ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം നടത്തി. മക്കൾ: സുജിൽ തോമസ് , ബീനാ തോമസ്. മരുമകൻ: മനോജ് മാത്യു..