22-lekha-ajith
ലേഖ അജിത്തിന്റെ ഉപവാസ സമരം

ചെങ്ങന്നൂർ: ജനവാസ കേന്ദ്രത്തിൽ മാലിന്യ സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനെതിരെ
പഞ്ചായത്ത് അംഗം ലേഖാ അജിത്ത് ഉപവാസ സമരം നടത്തി.ക്ലീൻകേരള പദ്ധതി പ്രകാരമുള്ള മാലിന്യ സംസ്‌കരണ യൂണിറ്റ് ജനവാസ കേന്ദ്രത്തിന് സമീപമുള്ള ബ്ലോക്ക് പഞ്ചായത്തിൽ സ്ഥാപിക്കുന്നതിനെതിരെ മെമ്പർ ലേഖ അജിത്തും സമീപവാസികളും ഹൈക്കോടതിയിൽ നൽകിയ ഹർജി നൽകിയിരുന്നു.നിയമ വ്യവസ്ഥക്ക് പുല്ലുവില കൽപ്പിച്ച് ബ്ലോക്ക് പഞ്ചായത്ത്, പരിസരവാസികളായ ജനങ്ങളെ വെല്ലുവിളിച്ച് നടത്തുന്ന സംസ്‌ക്കരണ യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിനെതിരെ വാർഡ് മെമ്പർ ലേഖാ അജിത്ത് ഉപവാസ സമരം നടത്തിയത്.ഉപവാസ സമരം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സതീഷ് ചെറുവല്ലൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം ജന.സെക്രട്ടറി മേശ് പേരിശേരി അദ്ധ്യക്ഷത വഹിച്ചു.പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് പി.കെവിജയൻ,പ്രസന്നകുമാർ പല്ലന,വിജയൻ മുട്ടാട്ട്, മഹിളാ മോർച്ച ജനറൽ സെക്രട്ടറി ശ്രീജ പദ്മകുമാർ,ആറാം വാർഡ് മെമ്പർ രാധാമണി,കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ നായർ,സന്തോഷ്,പ്രഭാകരൻ നായർ,രാജേഷ് ജി തുടങ്ങിയവർ പങ്കെടുത്തു.