1
പള്ളിക്കൽ പഞ്ചായത്ത് ഒാഫീസ് പുതിയ മന്ദിരം മന്ത്രി കെ രാജു ഉദ്ഘാടനംചെയ്യുന്നു

പള്ളിക്കൽ: ക്ഷീര ഗ്രാമ പദ്ധതി പള്ളിക്കൽ പഞ്ചായത്തിൽ ആരംഭിക്കുമെന്ന് വനം മൃഗസംരക്ഷണ മന്ത്രി അഡ്വ.കെ.രാജു പ്രഖ്യാപിച്ചു.പള്ളിക്കൽ പഞ്ചായത്തിലെ പുതിയതായി നിർമ്മിച്ച ഓഫീസിനായുള്ള ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭൂമി തരിശിടുന്നതും ഒഴിവാക്കി കൃഷി ചെയ്യുവാൻ മനുഷ്യനെ പ്രോത്സസഹിപ്പിക്കണം. ക്ഷീര ഗ്രാമ പദ്ധതിയിൽ 50 ലക്ഷം രൂപ പഞ്ചായത്തിനു അനുവദിക്കും. മൃഗസംരക്ഷണവകുപ്പിന്റെ ആനുകൂല്യവും നൽക്കുമെന്നും മന്ത്രി പറഞ്ഞു. ചിറ്റയംഗോപകുമാർ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം ചെലവഴിച്ചാണ് കെട്ടിട നിർമാണം പൂർത്തികരിച്ചത്. ചടങ്ങിൽ ചിറ്റയം ഗോപകുമാർ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജി.പ്രസന്നകുമാരി, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേഷ്, പള്ളിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായാ ഉണ്ണികൃഷ്ണൻ, ആശാ ഷാജി ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.ടി.രാധാകൃഷ്ണൻ, കുഞ്ഞുമോൾ കൊച്ചു പാപ്പി,വി.സുലേഖ,സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ,സി.പി.എം ഏരിയാ കമ്മിറ്റി അംഗം കെ.കുമാരൻ, ബി.ജെ.പി.ജില്ലാ സെക്രട്ടറി. എം.ജി.കൃഷ്ണകുമാർ അഡ്വ.രാജീവ്, പഞ്ചായത്ത് അംഗങ്ങളായ പി.കെ.ഗീതാ ,മനോജ് കുമാർ,ഷാജി,ഷീജാ പ്രകാശ്, രോഹിണി ഗോപിനാഥ് ഇ.കെ.രാജമ്മ,സദാശിവൻപിള്ള,ആര്യ ദിൻരാജ്, ശിവദാസൻ, പഞ്ചായത്ത് സെക്രട്ടറി റോയി തോമസ്, സി.ഡി.എസ്.ചെയർപേേഴ്സൺ ലളിത ഭാസുരൻ എന്നിവർ പങ്കെടുത്തു.