പത്തനംതിട്ട : കൃഷിയോഗ്യമായ ഭൂമിയ്ക്കു വേണ്ടി അപേക്ഷകൾ കൊടുത്തു മടുത്ത അനേക ലക്ഷം ഭൂരഹിതർ സർക്കാർ വകുപ്പുകളുടെ നീതി നിഷേധത്തിൽ പ്രതിക്ഷേധിച്ച് കല്ലേലിയിൽ കുടിൽ കെട്ടി സമരത്തിന് ആലോചിക്കുന്നു. കുത്തക പാട്ട കമ്പനിയ്ക്കു കൃഷി ചെയ്യാൻ നൽകിയതും നിലവിൽ പാട്ട കാലാവധി കഴിഞ്ഞും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന കേരളത്തിലെ മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ഹാരിസൺ കമ്പനി കൈവശം വെച്ചിരിക്കുന്ന പത്തനംതിട്ട കോന്നി കല്ലേലിയിലുള്ള 2629 ഏക്കർ സ്ഥലംപട്ടികജാതി പട്ടിക വർഗ അധ:സ്ഥിത മറ്റ് വിഭാഗക്കാരായ ഭൂരഹിതർ പിടിച്ചെടുത്ത് കുടിൽകെട്ടി അവകാശം സ്ഥാപിക്കും . ജീവിക്കാൻ കൃഷിയോഗ്യമായ ഭൂമി അല്ലെങ്കിൽ മരണം വരെ സമരത്തിനാണ് തുടക്കം കുറിക്കുന്നത് . 14 ജില്ലയിലും ഉള്ള തിരഞ്ഞെടുത്ത ഭൂരഹിതർ കല്ലേലിയിൽ കുടിൽകെട്ടി അവകാശം സ്ഥാപിക്കുമെന്നും ജന മുന്നേറ്റ മുന്നണി സംസ്ഥാന കമ്മിറ്റി ചെയർമാൻ നറുകര ഗോപി അറിയിച്ചു.