1
ഇന്ന് ഉദ്ഘാടനംചെയ്യുന്ന കൈതക്കൽ ഷിനു-ജയകൃഷ്ണൻ സ്മാരക ഗ്രന്ധശാലാകെട്ടിം.

പള്ളിക്കൽ : കൈതയ്ക്കൽ ഷിനു ജയകൃഷ്ണൻ ബ്രദേഴ്‌സ് ഗ്രന്ഥശാലയുടെ പുതിയ കെട്ടിടം ഇന്ന് ഉദ്ഘാടനം ചെയ്യും. ആറു വർഷം മുമ്പാണ് ബ്രദേഴ്സിലെ സജീവ പ്രവർത്തകരായിരുന്ന ഷിനുവും ജയകൃഷ്ണനും വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്. അവരുടെ സ്മരണയ്ക്കായാണ് ഗ്രന്ഥശാല രൂപീകരിച്ചത്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും ഗ്രന്ഥശാല പ്രസിഡന്റുമായ വിമൽ കൈതക്കൽ അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം പണിതത്. ഷിനുവിന്റെയും ജയകൃഷ്ണന്റെയും കുടുംബാംഗങ്ങൾ ആണ് കെട്ടിടം പണിയാൻ വസ്തു വാങ്ങിനൽകിയത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം. പി നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ അദ്ധ്യക്ഷത വഹിക്കും. ചിറ്റയം ഗോപകുമാർ എം. എൽ. എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.