തിരുവല്ല: മാർത്തോമ്മ കോളേജിലെ ഗണിതശാസ്ത്ര വിഭാഗവും കേരള മാത്തമാറ്റിക്കൽ അസോസിയേഷനും ചേർന്ന് ഗ്രാഫ് തിയറി ആൻഡ് ആപ്ലിക്കേഷൻസ് എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ത്രിദിന വെബിനാർ സമാപിച്ചു. സമാപന സമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ.വറുഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ഗണിത ശാസ്ത്രം വിഭാഗം മേധാവി പ്രൊഫ.മിനി തോമസ് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് ദിനങ്ങളിലായി നടന്ന വെബിനാറിൽ
ഗ്രാഫ് ലേബലിംഗ്,ഗ്രാഫ് കളറിംഗ്,ഗ്രാഫ് ഡോമിനേഷൻസ്,ദൈനദിനം ജീവിതത്തിൽ ഗ്രാഫ് തിയറിയുടെ പ്രാധാന്യത എന്ന വിഷയങ്ങളിൽ ഡോ.എസ് അറുമുഖം,ഡോ.കറുപ്പ് സ്വാമി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികൾ ഉൾപ്പെടെ 200 പേർ പങ്കെടുത്തു. വെബിനാർ കൺവീനർ പ്രൊഫ.അനു ജയിംസ്,പ്രൊഫ രതീഷ് ആർ, പ്രൊ ഫ.പ്രീത ജോർജ്ജ്.പ്രഫ.മനീഷ് ജേക്കബ് എന്നിവർ സംസാരിച്ചു.