പത്തനംതിട്ട: മുൻ ജില്ലാ സ്‌പോർട് കൗൺസിൽ പ്രസിഡന്റ് കൊച്ചീപ്പൻ മാപ്പിളയുടെ ഏഴാം അനുസ്മരണ സമ്മേനം ജില്ലാ സ്‌പോർട് കൗൺസിൽ സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട് കൗൺ സിൽ പ്രസിഡന്റ് കെ.അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു.സ്‌പോർട് കൗൺസിൽ ഹാളിൽ ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പ്രസനകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എഫ്.എ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ ഫുഡ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ്, തിരുവല്ല കൗൺസിലർ തുടങ്ങിയ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.
യോഗത്തിൽ തോമസ് മാത്യു.(എക്‌സിക്യൂട്ടീവ് മെമ്പർ സ്‌പോർട് കൗൺസിൽ ),കെ.വി സരേന്ദ്രന്റോബിൻ വിളവിനാലിൽ എന്നിവരും അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്തു.