23-gurudharma
ഗുരുധർമ്മ പ്രചരണ സഭ കൊവിഡ് ഹെല്പ് ഡസ്‌ക്കിന്റെ നേതൃത്വത്തിൽ റാസൽ ഖൈമയിലെ അൽ ഗെയിൽ ലേബർ ക്യാമ്പിലെ ദുരിതബാധിതരായി കഴിയുന്ന 125 ഓളം വരുന്ന ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം വിതരണം ചെയുകയും, കുടിവെള്ളവും ഗ്യാസും എത്തിച്ചു കൊടുക്കുകയും ചെയ്യുന്നു

ദുബായ്: ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ യുടെ നേതൃത്വത്തിലുള്ള കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശ്രദ്ധേയം. മാർച്ച് അവസാനവാരത്തിൽ ഹെൽപ് ഡസ്‌ക്ക് രൂപീകരിച്ചാണ് പ്രവർത്തനം തുടങ്ങിയത്.
രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുകയും സൗജന്യ വിമാനയാത്ര സൗകര്യങ്ങൾ, മരുന്നുകൾ, ഭക്ഷണ കിറ്റുകൾ, നിയമോപദേശങ്ങൾ, കൗൺസിംഗ് തുടങ്ങിയവ നൽകുകയും ചെയ്തു. റാസൽ ഖൈമയിലെ അൽ ഗെയിൽ ലേബർ ക്യാമ്പിലെ ജോലി നഷ്ടപ്പെട്ട്, ദുരിതം അനുഭവിച്ച് കഴിഞ്ഞിരുന്ന 125 ഓളം ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും, കുടിവെള്ളവും ഗ്യാസും എത്തിച്ചു കൊടുക്കുകയും ചെയ്തു. ഗുരു ധർമ്മ പ്രചരണ സഭ യു.എ.ഇ. ഘടകം രക്ഷാധികാരി ഡോ.സുധാകരൻ, ചീഫ് കോർഡിനേറ്റർ ബി.ർ.ഷാജി, അസിസ്റ്റന്റ് കോർഡിനേറ്റർ രതീഷ് ഇടത്തിട്ട, ട്രഷറർ ഒ.പി.വിശ്വംഭരൻ, പി.ആർ.ഒ. ഉന്മേഷ് ഇ.ജെ. തുടങ്ങിയവർ നേതൃത്വം നൽകുന്നു.