23-anandu
പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അനന്ദുവിന് മേഖലാകമ്മറ്റിയംഗം ഹരി പത്മനാഭൻ ഉപഹാരം നൽകുന്നു.

ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി തിരുവൻവണ്ടൂർ മേഖലാകമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ തിരുവൻവണ്ടൂർ പഞ്ചായത്ത് നാലാം വാർഡിൽ രാഥേയം വീട്ടിൽ അശോകന്റെയും ബിന്ദു ആശോകന്റെയും മകൻ അനന്ദു, ആശാരി പറമ്പിൽ വീട്ടിൽ ശശിധരൻ ആചാരിയുടേയും ശ്രീദേവിയുടേയും മകൾ നവ്യ എസ്.എന്നിവർക്ക്
കരുണയുടെ ഉപഹാരം മേഖലാകമ്മിറ്റിയംഗം ഹരി പത്മനാഭനും ,.മുതിർന്ന സി.പി.എം നേതാവും പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന വി.എം ജെയിംസ്എന്നിവർ ചേർന്നു നൽകി ആദരിച്ചു.കരുണ മേഖലാ സെക്രട്ടറി എം.കെ ശ്രീകുമാർ,നാലാം വാർഡ് കൺവീനർ സുലോചന വിജയൻ എന്നിവർ പങ്കെടുത്തു.