23-veena-george
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇലന്തൂർ ബ്ലോക്കിന്റെ ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ആറന്മുള എം.എൽ.എ വീണ ജോർജ്ജിന് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറുന്നു

പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇലന്തൂർ ബ്ലോക്കിന്റെ ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാർ ഒരു ലക്ഷം രൂപ നൽകി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം ആറന്മുള എം.എൽ.എ വീണ ജോർജ്ജിന് ചെക്ക് കൈമാറി.ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രാജേഷ് കുമാർ സി.പി., ജനറൽ എക്സ്റ്റൻഷൻ ഓഫീസർ അംബിരാജ് പദ്മനാഭൻ, കൺവീനർ രാജം എസ്.നായർ, ലിലാമണി.ഒ.എന്നിവർ സംസാരിച്ചു.