പത്തനംതിട്ട : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വ്യക്തിക്ക് തീറെഴുതി കൊടുക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ എൻ.സി.പി സംസ്ഥാന വ്യാപകമായി നിയോജനക മണ്ഡലങ്ങളിൽ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെ മുന്നിൽ നടത്തിയ ധർണയുടെ ഭാഗമായി ജില്ലാതല ധർണ പത്തനംതിട്ട ഹെഡ് പോസ്‌റ്റോഫീസിന് മുമ്പിൽ എൻ.സി.പി ജില്ലാ കമ്മിറ്റി പ്രസിഡന്റ് കരിമ്പനാക്കുഴി ശശിധരൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.രാജു ഇനാട്, എൻ.വൈ.സി. സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നായർ മണ്ണടി, ജില്ല കമ്മിറ്റി മെമ്പർ ടി.വി. മിത്രൻ തുടങ്ങിയവർ സംസാരിച്ചു.