പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 93 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 10 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 18 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 65 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.
ജില്ലയിൽ ഇന്നലെ രണ്ടു മരണം റിപ്പോർട്ട് ചെയ്തു.
കുളത്തൂർ സ്വദേശി ദേവസ്യ ഫിലിപ്പോസ് (54),
നെല്ലിക്കാല സ്വദേശി വി.എ.അലക്‌സാണ്ടർ (76) എന്നിവരാണ് മരിച്ചത്.
ജില്ലയിൽ ഇതുവരെ ആകെ 2498 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1348 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. കൊവിഡ് ബാധിച്ച 12 പേർ ജില്ലയിൽ ഇതുവരെ മരിച്ചു.ജില്ലയിൽ ഇന്നലെ 45 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1926 ആണ്. ജില്ലക്കാരായ 560 പേർ ചികിത്സയിലാണ്.