ചെന്നീർക്കര: സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി പമ്പുമല, മാവനാടി,കണിയാകുളം, ആലുംകുറ്റി, എത്തരം, തമ്മൻകുളഞ്ഞി ഭാഗത്തായി 25 വർഷക്കാലമായി തരിശു കിടന്ന 20 ഹെക്ടർ പാടശേഖരത്ത് കൃഷിയിറക്കും. പമ്പുമല എത്തരം നെൽകൃഷി വികസന സംഘമാണ് കൃഷി ചെയ്യാൻ തീരുമാനിച്ചത്. സംഘത്തിന്റെ സെക്രട്ടറിയായി ചെന്നീർക്കര പഞ്ചായത്ത് 14-ാം വാർഡ് അംഗം അഭിലാഷ് വിശ്വനാഥിനെയും പ്രസിഡന്റായി പ്രസാദ് കോശിയേയും തിരഞ്ഞെടുത്തു. അനിൽകുമാർ (ട്രഷറർ), ചെറിയാൻ ജോൺ (ജോയിന്റ് സെക്രട്ടറി),രാജൻ മാത്യു (വൈസ് പ്രസിഡന്റ്),എം.ജി അശോകൻ, ടി.എം വർഗ്ഗീസ്, പി.സി ജോൺ, സി.കെ സോമരാജൻ (എക്സി.അംഗങ്ങൾ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. നിലമൊരുക്കൽ കർഷകനായ ടി.എം വർഗീസും കർഷക തൊഴിലാളി നാരയണിയും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇലന്തൂർ ബ്ളോക്കിലെ മികച്ച കർഷകനായ പി.ആർ.പ്രദീപ് പങ്കെടുത്തു.