തണ്ണിത്തോട്: അടവി ഇക്കോ ടൂറിസം സെന്റർ ഇന്നു തുറക്കും. സർക്കാർ നിർദേശങ്ങളും, നിയന്ത്രണങ്ങളും പാലിച്ചാവും പ്രവർത്തനം. സന്ദർശകർ മുൻകൂട്ടി ബുക്ക് ചെയ്ത് അനുവദിച്ച സമയത്ത് പ്രവേശിക്കണം. നിശ്ചി എണ്ണം സന്ദർശകരെ മാത്രമേ അനുവദിക്കുകയുള്ളൂ. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സന്ദർശകരുടെ താപനില പരിശോധിക്കും. ജീവനക്കാർക്കും, സന്ദർശകർക്കും മാസ്‌ക് നിർബന്ധമാണ്. 10വയസിന് താഴെയും, 65 വയസിന് മുകളിലും പ്രായമുള്ള സന്ദർശകരേയും 65 വയസിന് മുകളിൽ പ്രായമുള്ള ജീവനക്കാരെയും ഇക്കോ ടൂറിസം കേന്ദ്രത്തിൽ അനുവദിക്കില്ല.സന്ദർശകരുടെ വാഹനങ്ങളുടെ ടയർ പാർക്കിങ്ങിന് മുൻപ് അണുവിമുക്തമാക്കും. പാർക്കിങ്ങ് ഏരിയ, ടിക്കറ്റ് കൗണ്ടർ, പ്രവേശന കവാടം,കുട്ട വഞ്ചികൾ എന്നിവടങ്ങളിൽ സാ നിറ്റൈറൻ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് 94464 26775 / 6282301756 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.