പത്തനംതിട്ട: സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ ജീവചരിത്രത്തെയും പ്രവർത്തന മേഖലയെയും അടിസ്ഥാനപ്പെടുത്തി മൂലൂർ സ്മാരക കമ്മിറ്റിയംഗവും പന്തളം ബ്ലോക്ക് പഞ്ചായത്തംഗവുമായ പിങ്കി ശ്രീധർ എഴുതിയ 'സരസകവി മൂലൂരിന്റെ പാദമുദ്രകൾ' 25ന് രാവിലെ 10ന് മൂലൂർ സ്മാരകത്തിൽ പ്രകാശനം ചെയ്യും. ചെങ്ങന്നൂർ മുൻ എം.എൽ.എ മാമ്മൻ ഐപ്പ് മുഖ്യാതിഥി ആയിരിക്കും. സ്മാരക കമ്മിറ്റി പ്രസിഡന്റ് കെസി. രാജഗോപാലൻ,സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ്,സ്മാരക സമിതി പ്രസിഡന്റ് പി.വി മുരളീധരൻ, ജനറൽ സെക്രട്ടറി വി. വിനോദ് എന്നിവർ നേതൃത്വം നൽകും. പത്രസമ്മേളനത്തി സമിതി ജനറൽ സെക്രട്ടറി വി. വിനോദ്, സെക്രട്ടറി പി.വി ബൈജു എന്നിവർ പങ്കെടുത്തു.