കടമ്പനാട് : കടമ്പനാട് പഞ്ചായത്ത് 12-ാം വാർഡ് പാണ്ടിമലപ്പുറത്ത് ഇതുവരെ 72 പേർക്ക് കൊവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രവർത്തനം ശക്തമാക്കി. കഴിഞ്ഞ ദിവസം വൈകിട്ട് കടമ്പനാട്ടെയും ഏനാദിമംഗലം ബ്ലോക്കിലെ ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ഡി.എം.ഒ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. ഇന്നലെ ഡെപ്യൂട്ടി ഡി.എം.ഒ ഡി.എം.ഒ അജിത ടെക്നിക്കൽ അസിസ്റ്റൻറ് ശശിധരനും ഇന്നലെ പാണ്ടിമലപ്പുറത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവേ പൂർത്തിയാക്കി. ആരോഗ്യ പ്രവർത്തകർ,ആശാ പ്രവർത്തകർ ഉൾപ്പടെയുള്ളവർ 12 സംഘങ്ങളായി തിരിഞ്ഞാണ് സർവേ നടത്തി യത്.ഇതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധന നടത്തും. അഞ്ചാം വാർഡിൽ കിട്ടൂർ കുന്ന് ഭാഗത്ത് എട്ടുപേർക്ക് കൊവിഡ് സ്ഥിരികരിച്ചതോടെ ഇവിടെയും പരിശോധന ശക്തമാക്കി.ആന്റിജൻ പരിശോധനയും സർവേയും ആരംഭിച്ചു.