kv

പത്തനംതിട്ട : കോന്നി, അടൂർ, ചെന്നീർക്കര കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പട്ടികവർഗക്കാർക്കായി നീക്കിവച്ചിട്ടുള്ള ഒഴിവിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ഗോത്രസാരഥി പദ്ധതി പ്രകാരം വാഹന സൗകര്യം ലഭിക്കും. വിദ്യാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ മേൽവിലാസം, ഫോൺ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ഈ മാസം 30നകം റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ rannitdo@gmail.com എന്ന ഇമെയിൽ വിലാസത്തിലും അയയ്ക്കാം. ഫോൺ: 9496070349.