കുമ്പനാട്: നാല്പതിൽ അധികം വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതിരുന്ന കോയിപ്രം ഇരവിപേരൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന മറ്റത്ത്പടി മുളങ്കുഴിപടി റോഡിന്റെ കോൺക്രീറ്റിംഗ് ജോലികൾ ആരംഭിച്ചു. പഞ്ചായത്ത് അംഗം സാലി ജേക്കബിന്റെ ഫണ്ടിൽ നിന്ന് ഏഴു ലക്ഷം രൂപ ഉപയോഗിച്ചാണ് നിർമ്മാണം ആരംഭിച്ചത്. രണ്ട് പഞ്ചായത്തുകൾ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തു കൂടിയുള്ള യാത്ര വളരെ ദുരിതപൂർണമായിരുന്നു. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ മണ്ഡലം ജനറൽ സെക്രട്ടറി മാത്തുക്കുട്ടി പ്രാവേലിപ്പറമ്പിൽ എന്നിവർ നല്കിയ നിവേദനത്തെ തുടർന്നാണ് റോഡിന് ഫണ്ട് അനുവദിച്ചത്.