പത്തനംതിട്ട: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ് പുന: പരിശോധിക്കണം. ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം എന്നാണ് നിലവിലെ ഉത്തരവ് . ഇത് അപ്രായോഗികവും വിശേഷിച്ച് ഈ ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതുമാണ്. രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യമെങ്കിൽ കെവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകി വ്യാപാര സ്ഥാപനങ്ങൾ ഓണക്കാലത്ത് രാത്രി 11 വരെ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ബി.ഡി.ജെ.എസ്. ജില്ലാ സെക്രട്ടറി അഡ്വ. പി.സി.ഹരി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.