പത്തനംതിട്ട :കൊവിഡ് കാലയളവിൽ കാർഷിക ഉല്പന്നങ്ങളുടെ വിലയിടിവും ,അടിക്കടി ഉണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളും, വന്യ മൃഗങ്ങളുടെ ശല്ല്യവും മൂലം ദുരിതമനുഭവിക്കുന്ന കർഷകർക്ക് കാർഷിക വായ്പയിൻമേലുള്ള പലിശ എഴുതി തള്ളി കൂടുതൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണമെന്ന് എൻ.ഡി.എ സംസ്ഥാന സമിതി അംഗം കൂടിയായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു.കസ്തൂരി രംഗൻ ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ജനവാസ മേഖലയെ പരിസ്ഥിതി ലോല മേഖലയിൽ പെടുത്തി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കം അങ്ങേയറ്റം പ്രധിഷേധാർഹമാണ് കുരുവിള മാത്യൂസ് പറഞ്ഞു.