24-anganvadi-constru
അംഗൻവാടികെട്ടിടത്തിന്റെ നിർമ്മാണോത്ഘാടനം

പന്തളം. : പന്തളം നഗരസഭാ ഒന്നാം വാർഡിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 11ാം അങ്കണവാടിക്ക് തോട്ടക്കോണം കരിപ്പൂർ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് കെയർ ടു മേയുടെ ഭാഗമായി ആകാഷൻ എയിഡ് എന്ന ചാരിറ്റി സംഘടന നിർമ്മിച്ചു നൽകുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ ടി.കെ.സതി നിർവഹിച്ചു. നഗരസഭാ സ്റ്റാൽ ഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാ രാമചന്ദ്രൻ,കൗൺസിലർമാരായ കെ.ആർ വിജയകുമാർസുനിതാ വേണു, നഗരസഭാ സെകട്ടറി ബിനു ജി.ജി.ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ,അങ്കണവാടി അദ്ധ്യാപകരായ പത്മ ബിന്ദു. ഹെൽപ്പർസാവിത്രി, ആക്ഷൻ എയിഡ് ഭാരവാഹികൾ, എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് രാജശേഖര ക്കുറുപ്പ് എന്നിവർ പങ്കടുത്തു.