തിരുവല്ല: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുഷ്ഠിക്കുന്ന ഉപവാസ സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് യുവമോർച്ച തിരുവല്ല നിയോജക മണ്ഡലത്തിന്റെ ഉപവാസ സമരം ബി.ജെ.പി മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശ്യാം മണിപ്പുഴ ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ജിഷ്ണു മോഹനൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ജയൻ ജനാർദ്ദനൻ, വൈസ് പ്രസിഡൻ്റ് രാജ് പ്രകാശ് വേണാട്ട്, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് സുധീർകുമാർ, ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, ന്യുനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് അഡ്വ.കുര്യൻ ജോസഫ്, ജില്ലാ സെക്രട്ടറി സന്തോഷ് മാത്യു, മഹിളാ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.സുജ ഗിരീഷ്, യുവമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് സജിത്ത് നിരണം, മണ്ഡലം ട്രഷറർ ജസ്റ്റിൻ വടക്കേടത്ത്, ജയകുമാർ, അനന്തകൃഷ്ണൻ, ജിഷ്ണു ചാത്തങ്കരി എന്നിവർ പങ്കെടുത്തു.