ഇലവുംതിട്ട: വ്യാപാര കോന്ദ്രങ്ങളിൽ കർശന ജാഗ്രത പാലിക്കാൻ പൊലീസ് മുന്നറിയിപ്പ്.കടകൾക്കുള്ളിൽ നിറുത്താൻ കഴിയുന്നവരുടെ എണ്ണം എഴുതി പ്രദർശിപ്പിക്കുക,ബാക്കിയുളളവരെ വൃത്തമോ വരകളോ വരച്ച് നിറുത്തുക,രാവിലെ 7 മുതൽ വൈകിട്ട് 7 വരെ മാത്രം കടകൾ തുറക്കുക,ഓണാഘോഷം വീടുകളിൽ മാത്രമാക്കുക,ശരിയായ നിലയിൽ മാസ്‌ക് ധരിക്കുക,സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുക തുടങ്ങിയ വിവരങ്ങളാണ് മൈക്ക് അനൗൺസിലൂടെ ഇലവുംതിട്ട പൊലീസ് അറിയിച്ചത്.