ഇലന്തൂർ : മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിവസം തൊഴിൽ പൂർത്തികരിച്ച ബ്ലോക്ക് പരിധിയിലെ ഏഴു പഞ്ചായത്തിൽ ഉൾപ്പെട്ട 664 കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 1000രൂപ വീതം പ്രത്യേക പാരിതോഷികം 664000രൂപ ഓണത്തിന് മുൻപ് വിതരണം ചെയ്യുവാൻ ക്രമീകരണം ചെയ്തതായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെറി മാത്യു സാം അറിയിച്ചു.2019-20 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ 7-പഞ്ചായത്തുകളിലായി ആകെ195953 തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കപ്പെട്ടു. ആകെ 664 കുടുംബങ്ങൾ 100ദിവസം പൂർത്തീകരിച്ചു. അതിൽപട്ടികജാതി 215, പട്ടികവർഗ്ഗം 8, അല്ലാത്തവർ 441പേരുമാണ്.പഞ്ചായത്ത് തലത്തിൽ 100ദിനം പൂർത്തിയാക്കിയവർ ചെന്നീർക്കര 144, ചെറുകോൽ 53, ഇലന്തൂർ 56, കോഴഞ്ചേരി 124
മല്ലപ്പുഴശേരി 82, നാരങ്ങാനം 71, ഓമല്ലൂർ 134.ജില്ലയിൽ ഇലന്തൂർ ബ്ലോക്ക് ആറാം സ്ഥാനത്താണ്.