കോന്നി: ഗംഗാ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. 2007ൽ തുടക്കം കുറിച്ച് പ്രാധമിക നടപടികൾ ആരംഭിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും തുടർനടപടി ക്രമങ്ങൾ സാങ്കേതിക കാരണങ്ങളാൽ മുടങ്ങി പോയിരുന്നു. തുടർനടപടിയുടെ ഭാഗമായി 2014-15 വാർഷിക പദ്ധതിയിൽ വാട്ടർ ടാങ്കിന് തുക അനുവദിച്ച് നിർമ്മാണം ആരംഭിച്ചു. അതിന് ശേഷം 2016-17 വാർഷിക പദ്ധതി കാലഘട്ടത്തിൽ ഗംഗാ കുടിവെള്ള പദ്ധതിയുടെ തുടർ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായായി കോന്നി -പഞ്ചായത്ത് മുൻകൈയെടുത്ത് ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പ്രത്യേക സഹായത്തോടെ യാണ് ഇപ്പോൾ പദ്ധതി പൂർത്തീകരിക്കുന്നത്.ഇതോടെ 120 കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്ന ബ്രഹത് പദ്ധതിയ്ക്കാണ് ആരംഭമാകുന്നത്.
നിലവിൽ മുടങ്ങികിടക്കുന്ന പദ്ധതി
നിലവിൽ മുടങ്ങികിടന്ന പദ്ധതിക്കാണ് ഇപ്പോൾ പഞ്ചായത്ത് ഭരണ സമിതി ഇടപെട്ട് പൂർത്തിയാക്കുന്നത് കോന്നി പഞ്ചായത്തിലെ ചിറ്റൂർ മുക്ക് കേന്ദ്രീകരിച്ചുള്ള വാർഡ് 18 ലെ 100 കുടുംബങ്ങളിലെ ഗുണഭോക്താക്കളും പ്രമാടം പഞ്ചായത്തിലെ വാർഡ് 5 ലെ 20 കുടുംബങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.കോന്നി പ്രമാടം പഞ്ചായത്തുകളുടെ സംയുക്ത ഇടപെടീലിന്റെ ഫലമായിട്ടാണ് പദ്ധതി പൂർണതയിൽ എത്തുന്നത്. അടൂർ പ്രകാശ് എം.പി.പദ്ധതി നാടിന് സമർപ്പിച്ചു.പമ്പ് ഹൗസ് പ്രദേശത്ത് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എലിസബത്ത് അബു ലോഗോ പ്രകാശനം നിർവഹിച്ചു.കോന്നി പഞ്ചായത്ത് പ്രസിഡന്റ് രജനി .എം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ,.ലീല രാജൻ, റോജി ഏബ്രഹാം, ചിറ്റൂർ ശങ്കർ,പ്രവീൺ പ്ലവിളയിൽ, മോഹനൻകാലായിൽ,അനിസാബു, ദീനാമ്മ റോയി, ഇ.പി ലീലാമണി, ശോഭ മുരളി, സുലേഖ. വി.നായർ, ലിസി സാം,പി.എൻ ഗോപാലൻ, കെ.എസ് എബ്രഹാം, ഒ.വി.വിജയൻ, ബിനു. പി.ജോർജ്ജ് എന്നിവർ സംസാരിച്ചു.
പഞ്ചായത്തിലെ വാർഡ് 5 ലെ 20 കുടുംബങ്ങളും പദ്ധതിയിൽ ഉൾപ്പെടും