ecom

ചെങ്ങന്നൂർ: ഓണ വിപണിയിൽ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി പി.വി ബേബി മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അറിയിച്ചു. ഓണക്കാല വിപണിയിൽ കൊവിഡ് ജാഗ്രത കുറവ് വരുത്തരുത് എന്നും വ്യാപാര സ്ഥാപനങ്ങളിൽ ചെയ്യേണ്ടുന്ന ആരോഗ്യവകുപ്പിന്റ പ്രോട്ടോകോൾ പാലിക്കുകയും വ്യാപാര സ്ഥാപനങ്ങളിലെ തിരക്കു നിയന്ത്രിക്കുവാൻ കടയുടെ മുന്നിൽ ചുവന്ന റിബൺ കെട്ടിയും ക്യുആർ കോഡ് രജിസ്റ്റർ ചെയ്ത് സ്റ്റിക്കർ പതിപ്പിക്കണമെന്നും അറിയിച്ചു. ഓണനാളുകളിൽ വലിയ വാഹനങ്ങൾ വഴിതിരിച്ചു വിട്ട് നഗരത്തിലെ തിരക്കു കുറയ്ക്കണമെന്നും നഗരത്തിൽ കണ്ടെയ്ൻമെന്റ് നിശ്ചയിക്കേണ്ടി വരുന്ന സാഹചര്യത്തിൽ വ്യാപാര സംഘടനയുടെ അഭിപ്രായം കൂടി പരിഗണിക്കണമെന്നും മർച്ചന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.എച്ച്.ഒ ജോസ് മാത്യു, വ്യാപാരി ഏകോപന സമിതി നേതാക്കളായ ജേക്കബ് വി.സ്‌കറിയ, അനസ് പൂവാലംപറമ്പിൽ, ആനന്ദ് ഐശ്വര്യ, രഞ്ജിത്ത്, സമിതി ഭാരവാഹികളായ മുരുകേശൻ, സതീഷ് കെ നായർ തുടങ്ങിയവർ പങ്കെടുത്തു.