24-george-mammen
തൊട്ടപ്പുഴശ്ശേരി 12-ാം വാർഡിലെ നവീകരിച്ച കാഞ്ഞിരക്കോട്ടു പടിതടിത്ര റോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയുന്നു

മാരാമൺ :തോട്ടപുഴശ്ശേരി പഞ്ചായത്തിലെ 12ആം വാർഡ് കാഞ്ഞിരക്കോട്ട് പടി മുതൽ തടിത്ര വരെയുള്ള റോഡ് കോൺഗ്രീറ്റ് ചെയ്ത് പൊതുജങ്ങൾക്ക് തുറന്നു കൊടുത്തു. പഞ്ചായത്തിൽ നിന്നും അനുവദിച്ച 5 ലക്ഷം രൂപയുടെ പണിയാണ് പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗം ലതാ ചന്ദ്രൻ, തോമസ് ജോർജ് മാവേലിൽ, ഷൈജി കളത്ര, വിജയ കുറുപ്പ് കാഞ്ഞിരക്കോട്ട്, ജോയ്കുട്ടി തടിത്ര, രമാ ദേവി, ശ്രീദേവി എന്നിവർ സംസാരിച്ചു.