24-sob-george-varkey

തുരുത്തിക്കാട്: പുളിയാടപറമ്പിൽ ജോർജ് വർക്കി ( മുൻ മലേഷ്യൻ ചിറാങ് തുളി എസ്റ്റേറ്റ് ഉദ്യോഗസ്ഥൻ - 93) നിര്യാതനായി. സംസ്‌കാരം നാളെ 3ന് തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ. തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വൈസ് പ്രസിഡന്റ്, കോട്ടയം കൊച്ചി ഭദ്രാസന അസംബ്ലിയഗം, തച്ചക്കാലിൽ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാരാമൺ മേച്ചേരിൽ കുഞ്ഞമ്മ. മക്കൾ:എൽസി (ദുബായ്), മേരി(റാന്നി), ബാബു വർഗീസ് (ഷെൽസ് എൻജിനീയേഴ്സ് ആൻഡ് കോൺട്രാക്ടേഴ്സ് മല്ലപ്പള്ളി), ആനി (കൊൽക്കത്ത).മരുമക്കൾ: മാവേലിക്കര പാവുരേത്ത് പുത്തൻവീട്ടിൽ രവി തോമസ് (ദുബായ്), തോട്ടക്കാട് തണങ്ങുംപതിക്കൽ ശേബ വർഗീസ് ,നിലമ്പൂർ കുഴിപുരയിടത്ത് എബ്രഹാം സക്കറിയ, റാന്നി കരിംകുറ്റിയിൽ പരേതനായ ശമുവേൽ മാത്യു.