24-kudumbasree
ചെങ്ങന്നൂർ നഗരസഭാ പ്രദേശത്തെ കുടുംബശ്രീ സൂഷ്മ സംരംഭകർക്കായി 6 ലക്ഷം രൂപയുടെ വായ്പാ സഹായം കൈമാറുന്ന ചടങ്ങ് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യുന്നു. സെക്രട്ടറി ജി.ഷെറി, റ്റി.രാജൻ, ബെറ്റ്സി തോമസ്, എസ്.ശ്രീകല, വി.കെ.സരോജിനി, റ്റി.രാഹുൽ, ഒ.പ്രഭാകുമാരി, ലക്ഷ്മി പ്രിയദർശിനി, ഭാർഗ്ഗവി ടീച്ചർ എന്നിവർ സമീപം.

ചെങ്ങന്നൂർ: നഗരസഭാ പ്രദേശത്തെ കുടുംബശ്രീ സൂഷ്മ സംരംഭകർക്കായി ആറുലക്ഷം രൂപയുടെ വായ്പാ സഹായം കൈമാറിയതായി നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു. ഏഴ് വ്യക്തിഗത സംരംഭകർക്കും രണ്ട് ഗ്രൂപ്പ് സംരംഭകർക്കുമാണ് സഹായം കൈമാറിയത്. ദേശീയ നഗര ഉപജീവന മിഷൻ അനുവദിച്ച കമ്മ്യൂണിറ്റി എന്റർപ്രൈസസ് ഫണ്ടിൽ നിന്നും ഇതിനായി നഗരസഭയ്ക്ക് 7 ലക്ഷം രൂപയാണ് അനുവിച്ചത്. വ്യക്തിഗത സംരംഭകർക്ക് 50000 രൂപയും ഗ്രൂപ്പ് സംരംഭകർക്ക് 2 ലക്ഷം രുപ വരെയുമാണ് സഹായം അനുവദിക്കുന്നത്. നാലു ശതമാനം പലിശയോടുകൂടി ആറുസം മുതൽ രണ്ടു വർഷ കാലയളവിനുള്ളിൽ ബാങ്കിൽ പണം തിരിച്ചടയ്ക്കണം. വായ്പയുടെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ നിർവഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ വി.കെ.സരോജിനി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ഭാർഗവി ടീച്ചർ, എസ്.ശ്രീകല, ശ്രീദേവി ബാലകൃഷ്ണൻ, ബെറ്റ്സി തോമസ്, സെക്രട്ടറി ജി.ഷെറി, ഹെൽത്ത് ഇൻസ്‌പെക്ടർ റ്റി.രാജൻ, സിറ്റി മിഷൻ മാനേജർ ലക്ഷ്്മി പ്രിയദർശിനി, മൾട്ടി ടാസ്‌ക്ക് പേഴ്സണൽ റ്റി.രാഹുൽ, വി.എസ്.സവിത, ഒ.പ്രഭാകുമാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. തിരിച്ചടവിനനുസരിച്ചും രണ്ടാം ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കുന്നതനുസരിച്ച് കൂടുതൽ സംരംഭകർക്ക് വായ്പ അനുവദിക്കാൻ കഴിയുമെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ അറിയിച്ചു.