തിരുവല്ല: തുകലശേരി പ്രദേശത്തെ തിരുമൂലപുരം ശുദ്ധജല പദ്ധതിയുമായി ബന്ധിപ്പിക്കുന്ന ജലവിതരണക്കുഴലുകൾ സ്ഥാപിച്ചു തുടങ്ങി. 250 എം.എമ്മിന്റെ ഡി.ഐ പൈപ്പുകളാണ് സ്ഥാപിക്കുന്നത്. ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ഒരു വശത്ത് അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്താണ് പൈപ്പ് സ്ഥാപിക്കുന്നത്. വെളിയം കടവ് മുതൽ തിരുമൂലപുരത്ത് നിർമാണം പൂർത്തിയാകുന്ന ശുദ്ധജല സംഭരണി വരെയാണ് പൈപ്പ് സ്ഥാപിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി നിലനിന്നിരുന്ന തർക്കത്തെ തുടർന്ന് ആറു മാസക്കാലമായി നിറുത്തിവെച്ചിരുന്ന പണികളാണ് ഇപ്പോൾ പുന:രാരംഭിച്ചിരിക്കുന്നത്.