onam
സഹകരണ ഓണചന്തയുടെ താലൂക്ക്തല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ നിർവ്വഹിക്കുന്നു.

അടൂർ: സഹകരണ ഓണച്ചന്തയുടെ താലൂക്ക് തല ഉദ്ഘാടനം പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി ഹർഷകുമാർ നിർവഹിച്ചു.പഴകുളം പടിഞ്ഞാറ് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആർ.സുരേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർക്കിൾ യൂണിയൻ അംഗങ്ങളായ ഏഴംകുളം നൗഷാദ്, കെ.പി. ഹുസൈൻ, എ.ആർ അജിതകുമാരി, ഓഡിറ്റ് അസി.ഡയറക്ടർ ബീനാ മാത്യു, പി.ബീനാ കുമാരി എന്നിവർ സംസാരിച്ചു.