vegt
പാണ്ടിമലപ്പുറം കോളനിയിലെ 50 കുടുംബങ്ങൾക്ക് നമ്മുടെ സ്വന്തം മണ്ണടി വാട്സ്ആപ്പ് ഗ്രൂപ്പ് നൽകിയ പച്ചക്കറിക്കിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.ആർ അജീഷ്കുമാറിന് അവിനാഷ് പള്ളീനഴികത്ത് കൈമാറുന്നു.

അടൂർ: അൻപതിൽപ്പരം ആളുകൾക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തീർത്തും ഒറ്റപ്പെട്ടുപോയ കടമ്പനാട് പഞ്ചായത്തിലെ 12-ാം വാർഡിലെ പാണ്ടിമലപ്പുറത്തെ ക്വാറൻ്റയിനിൽ കഴിയുന്ന 50 കുടുംബങ്ങൾക്ക് നമ്മുടെ സ്വന്തം മണ്ണടി വാട്സ്ആപ് ഗ്രൂപ്പിൻ്റെ കാരുണ്യ സ്പർശം . ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങാൻ കഴിയാതെ വീടുകൾക്കുള്ളിൽ അകപ്പെട്ടുപോയ കുടുംബങ്ങൾക്ക് ആവശ്യമായ തേങ്ങ ഉൾപ്പെടെയുള്ള പച്ചക്കറികിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.ആർ അജീഷ്കുമാറിന് ഗ്രൂപ്പ് അഡ്മിൻ അവിനാഷ് പള്ളീനഴികത്ത് കൈമാറി. രണ്ടാംഘട്ടം 300 കുടുംബങ്ങളിലെ കുട്ടികൾക്ക് ബിസ്ക്കറ്റ് അടക്കമുള്ള ഓണക്കിറ്റ് വിതരണം ഉത്രാട ദിവസം നടത്തുമെന്ന് അഡ്മിൻമാരായ അവിനാഷ് പള്ളീനഴികത്ത്, എം.താജുദീൻ, പ്രവീൺ എന്നിവർ പറഞ്ഞു. ഗ്രൂപ്പ് അംഗങ്ങളായ സിദ്ദിഖ്, അശ്വിൻ, പഞ്ചായത്ത് സെക്രട്ടറി ശിവപ്രസാദ്, അസി.സെക്രട്ടറി ബിനു രാജ്, പഞ്ചായത്ത് അംഗം ബി. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.