cpm
ബിരിയാണി ചലഞ്ചിലൂടെ മദർതെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റിക്കായി സി.പി.എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മറ്റി സമാഹരിച്ച തുക ലോക്കൽ കമ്മറ്റി സെക്രട്ടറി അഡ്വ. ഡി. ഉദയനിൽ നിന്നും ജില്ലാസെക്രട്ടറി കെ.പി ഉദയഭാനു ഏറ്റുവാങ്ങുന്നു.

അടൂർ : കിടപ്പ് രോഗികളെ പരിചരിക്കുന്നതിനായി ധനസമാഹരണം നടത്തുന്ന മദർതെരേസാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ബിരിയാണി ചലഞ്ച് നടത്തി ഒരുലക്ഷത്തിഒരായിരം രൂപ സംഭാവന ചെയ്തു. സി. പി. എം പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയാണ് സൊസൈറ്റിക്ക് കൈത്താങ്ങൊരുക്കിയത്. തുക ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി. ഉദയൻ, ഡി. വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിഥിൻ റോയി എന്നിവരിൽ നിന്നും സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു ഏറ്റുവാങ്ങി. ചടങ്ങിൽ തെങ്ങമം പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി. ബി. ഹർഷകുമാർ, സി. രാധാകൃഷ്ണൻ, അഡ്വ.എസ്. മനോജ്, എ. ടി.രാധാകൃഷ്ണൻ, ജി.കൃഷ്ണകുമാർ, ജി. പ്രസന്നകുമാരി, സാറാമ്മ ഗോപാലൻ, സതീഷ് ബാലൻ, സി.വിജയൻ, എ. ആർ. ജയകൃഷ്ണൻ, എം. ബി. മുരളീധരൻ, എ. വേണു, കെ. ഗോപാലൻ, ജിജു ഗോപിനാഥ്, വൈ. ജോർജ്ജ് എന്നിവർ സംസാരിച്ചു.