അടൂർ : പെരിങ്ങനാട് തെക്ക് മുണ്ടപ്പള്ളി കോരമംഗലം ഭാഗത്ത് വർഷങ്ങളായി വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചുവന്നവർ അതിൽ നിന്നും രാജിവച്ച് സി. പി.എംൽ ചേർന്നു. പാർട്ടിവിട്ടുവന്നവർക്ക് പെരിങ്ങനാട് തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ. ഡി. ഉദയൻ അദ്ധ്യക്ഷതവഹിച്ചു.പി. ബി. ഹർഷകുമാർ, സി. രാധാകൃഷ്ണൻ, അഡ്വ. എസ്. മനോജ്, എ. ടി. രാധാകൃഷ്ണൻ, ജി. കൃഷ്ണകുമാർ, ജി. പ്രസന്നകുമാരി, തെങ്ങമം പ്രകാശ്, സാറാമ്മ ഗോപാലൻ, സതീഷ് ബാലൻ, നിഥിൻ റോയ്, സി. വിജയൻ, എ. ആർ. ജയകൃഷ്ണൻ, എം. ബി. മുരളീധരൻ, എ. വേണു, കെ. ഗോപാലൻ, വൈ. ജോർജ്ജ് എന്നിവർ സംസാരിച്ചു.