അടൂർ : കേരള ബ്രാഹ്മണസഭ ജില്ലാതല സുവർണ ജൂബിലി ആഘോഷം തിരുവല്ല ബ്രാഹ്മണ സമൂഹത്തിൽ നടന്നു. ജില്ലാ പ്രസിഡന്റ് പ്രകാശ് ശർമ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സുവർണ്ണ ജൂബിലി ആചരണ പ്രതിജ്ഞ ജില്ലാ പ്രസിഡൻറ് ചൊല്ലി കൊടുത്തു. സംസ്ഥാന പ്രസിഡന്റിന്റെ സന്ദേശം യോഗത്തിൽ വായിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി വെങ്കിടാചല ശർമ, ജില്ലാ ട്രഷറർ രമേശ്, സംസ്ഥാന കമ്മിറ്റിയംഗം മണി എസ് തിരുവല്ല, യുവജനവിഭാഗം സോണൽ പ്രസിഡന്റ് ശിവകുമാർ, തിരുവല്ല ഉപസഭ പ്രസിഡന്റ് ഹരിഹരൻ,സെക്രട്ടറി മഹാദേവ അയ്യർ,തിരുവല്ല ബ്രാഹ്മണസമൂഹം പ്രസിഡൻറ് കൃഷ്ണമൂർത്തി എന്നിവർ പങ്കെടുത്തു.തുടർന്ന് മധുര പലഹാര വിതരണവും നടത്തി.