25-anganvadi-
വെള്ളാപ്പാറ അംഗൻവാടി കെട്ടിടം

പത്തനംതിട്ട: വള്ളിക്കോട് പഞ്ചായത്ത് പതിനൊന്നാം വാർഡിലെ വെള്ളപ്പാറ കോളനിക്ക് സമീപം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 89ാം നമ്പർ അങ്കണവാടിക്ക് കെട്ടിടം നിർമ്മിക്കാൻ സ്ഥലം നൽകി അദ്ധ്യാപകൻ. പത്തനംതിട്ട ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപകനും കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗവുമായ മുളയടിയിൽഎസ്.പ്രേമാണ് ഭൂമി നൽകിയത്. മൂന്ന് സെന്റ് ഭൂമിയാണ് നൽകിയത് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ ചെലവിൽ കെട്ടിടവും പണിതു. ഇന്ന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബുവിന്റെ അദ്ധ്യക്ഷതയിൽ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും.