തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം ഓഫീസും ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ഇന്ന് രാവിലെ 11ന് രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പി.ജെ കുര്യൻ ഉദ്ഘാടനം നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ അദ്ധ്യക്ഷത വഹിക്കും. എൻജിനിയറിംഗ് വിഭാഗം ഓഫീസിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പിയും ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എയും നിർവഹിക്കും. മികച്ച പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിൽ നിന്നും ലഭിച്ച സ്വരാജ് അവാർഡ് തുകയും പ്ലാൻ ഫണ്ട് വിഹിതവും ചേർത്തുള്ള 75 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.