ഇലവുംതിട്ട:പൈപ്പിൽ വെളളമില്ലകോളനി നിവാസികൾ വലയുന്നു.പുപ്പൻകാല,മണ്ണിൽ മുകടി പ്രദേശങ്ങളിലാണ് കഴിഞ്ഞ രണ്ടരയാഴ്ചയായി പൈപ്പ് വെളളം നിലച്ചത്.വാട്ടർ അതോറിറ്റി ഓഫീസിൽ വിളിച്ചാൽ ഫോൺ എടുക്കുന്നില്ലെന്നും കോളനി നിവാസികൾ പരാതിപ്പെടുന്നു.മെഴുവേലി-ചെന്നീർക്കര കുടിവെളള പദ്ധതിയിൽ ഉൾപ്പെട്ട ടങ്കുകളിൽ വെള്ളം നിറയ്ക്കാൻ ചുമതലയുളളയവരോട് മാത്രം പരാതി പറയേണ്ട ഗതികേടിലാണ് നാട്ടുകാർ.എന്നാൽ ഇവർ തങ്ങൾക്ക് ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണത്രെ.പൈപ്പുകളിലെ തകരാറ് പരിഹരിക്കാനും ടാങ്ക് ഉൾപ്പെടെയുളള അനുബന്ധ സാമഗ്രികളുടെയും മറ്റും അറ്റകുറ്റ പണികൾ നടത്താനും ആളില്ലത്രെ.ഓഫീസുകളിൽ ചുമതലയുളളവർ കൊവിഡ് രോഗകാരണം പറഞ്ഞ് മുങ്ങുന്നതിനാൽ നടപടികൾ വൈകുകയാണെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.ഇതുകൊണ്ടാണ് ജീവനക്കാർ ഫോൺ എടുക്കാൻ പോലും കൂട്ടാക്കാത്തത്.ഓണക്കാലം കൂടി കണക്കിലെടുത്ത് അടിയന്തരമായി പൈപ്പിൽ വെളളം എത്തിക്കാനുളള നടപടി ഉണ്ടാകണമെന്ന് കോളനി നിവാസികളുടെ ആവശ്യം.