ചെങ്ങന്നൂർ: സി.പി.എം നേതൃത്വത്തിൽ നടന്ന വീട്ടുമുറ്റത്തു പ്രതിഷേധ സത്യാഗ്രഹ സമരം ചെങ്ങന്നൂർ ഏരിയയിൽ 4615 കേന്ദ്രങ്ങളിൽ നടന്നു. പി.കെ കുഞ്ഞച്ചൻ സ്മാരക മന്ദിരത്തിനു മുന്നിൽ നടന്ന സമരം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, എം.കെ മനോജ്, യു സുഭാഷ് എന്നിവർ സംസാരിച്ചു.