തിരുവല്ല: കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന മണിപ്പുഴ ശ്രീവിദ്യാധിരാജ എൻ..എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് നാരായണപ്പണിക്കരുടെ അദ്ധ്യക്ഷതയിൽ യൂണിയൻ കമ്മിറ്റി അംഗം ആർ.സൈലേഷ് കുമാർ കിറ്റ് വിതരണം ചെയ്തു. സെക്രട്ടറി രാമചന്ദ്രൻ പിള്ള,രമേശ് പുഷ്കരത്ത്, ബിജു ഉള്ളാട്ട്, സുരേഷ് പൊന്തയിൽ,ഗോപാലകൃഷ്ണൻ നായർ,ലതാ രാജൻ,പ്രേമ എന്നിവർ നേതൃത്വം നൽകി. ആറ് അംഗങ്ങൾക്ക് പ്രതിമാസ ധനസഹായവും എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങളും നൽകി.