25-vellappally
കോവിഡ്19 ദുരിതാശ്വാസ ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണം ബഹു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കുന്നു

ചെങ്ങന്നൂർ- എസ്.എൻ.ഡി.പി. യോഗം ചെങ്ങന്നൂർ യൂണിയനിലെ ശാഖകൾക്കുള്ള കൊവി‌ഡ് ദുരിതാശ്വാസ ധനസഹായത്തിന്റെ രണ്ടാംഘട്ട വിതരണം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 1848ാം നമ്പർ തുരുത്തിമേൽ ശാഖാ സെക്രട്ടറി ആദർശിന് നൽകി ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ ഡോ.എ.വി.ആനന്ദരാജ്, കൺവീനർ ബൈജു അറുകുഴി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം എൻ.വിനയചന്ദ്രൻ എന്നിവർ പങ്കെടുത്തു. മറ്റ് ശാഖാ ഭാരവാഹികൾക്ക് 25ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2. വരെ അതത് ശാഖകൾക്കായി അറിയിച്ചിട്ടുള്ള സമയങ്ങളിൽ ചെങ്ങന്നൂർ യൂണിയൻ ഓഫീസിൽ വച്ച് വിതരണം ചെയ്യും.