മഞ്ഞനിക്കര:നൂറ്റാണ്ടുകളായി യാക്കോബായ സഭാവിശ്വാകൾ ആരാധന നടത്തിവരുന്ന ദേവാലയങ്ങൾ കൈയേറുന്നതിൽ വിശ്വാസ സംരക്ഷണ സമിതി തുമ്പമൺ ഭദ്രാസന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. യാക്കോബായസഭയുടെ ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സർക്കാർ നിയമനിർമ്മാണം നടത്തണമെന്നും ഭദ്രാസന കമ്മിറ്റി ആവശ്യപ്പെട്ടു. ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് അദ്ധ്യക്ഷത വഹിച്ചു.ഫാ.എബി സ്റ്റീഫൻ,ഫാ.സാംസൺ വറുഗീസ്,ഫാ.സാജൻ ജോൺ,ഫാ.ഡേവീസ് പി.തങ്കച്ചൻ, ഫാ. തോമസ് എൻ. ജോൺ, ഫാ.സൈജു സാം, ജോസ് പനച്ചയ്ക്കൽ,പി.ഡി തങ്കച്ചൻ,കെ.ഒ ഫിലിപ്പ്,രാജൻ ജോർജ്,ഡി.ജോണി എന്നിവർ സംസാരിച്ചു.