തിരുവല്ല: കേരള ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡണ്ടായിരുന്ന കെ.ഐ കൊച്ചീപ്പൻ മാപ്പിളയുടെ ഏഴാം ചരമവാർഷികം ജില്ല ഫുട്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. നഗരസഭാ ചെയർമാൻ ആർ.ജയകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ഡോ. റജിനോൾഡ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഫുട്ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോയി പൗലോസ്,പി.വി.രാജപ്പൻ, റൻജി കെ.ജേക്കബ്, എ.ജി ശാമുവേൽ, വർഗീസ് മാത്യൂ,എം. മാത്യൂസ്,റനി വർഗീസ്, ജോഷി, ലതാ കൊച്ചീപ്പൻ,ടി.പി. ഫിലിപ്പ് എന്നിവർ അനുസ്മരിച്ചു.