zone

പത്തനംതിട്ട : കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് 8, 12, വാർഡ് 13ൽ ഉൾപ്പെട്ട ചാലാപ്പള്ളി, താളിയാനിച്ചൽ ഭാഗം, തിരുവല്ല നഗരസഭയിലെ വാർഡ് 38 ൽ ഉൾപ്പെട്ട മുത്തൂർ - ചുമത്ര റോഡിൽ തൃക്കണ്ണാപുരം ക്ഷേത്രം മുതൽ എൻ.എസ്.എസ് സ്‌കൂളിന്റെ പിൻവശം ഭാഗം വരെയും, നാങ്കരമല ഭാഗം, തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 6, പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വാർഡ് 4, 8 എന്നിവിടങ്ങളിൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം ഏർപ്പെടുത്തി.

നിയന്ത്രണം നീക്കി

തിരുവല്ല നഗരസഭയിലെ വാർഡ് 4, കുളനട ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വാർഡ് 1 എന്നീ പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കി.