തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷി പഞ്ചമിദിനം ആഘോഷിച്ചു. ജനറൽ സെക്രട്ടറി അനിൽ അയ്യനാട് ഉദ്ഘാടനം ചെയ്തു. മനോജ് കൊച്ചുവീട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ഗണേഷ് അപ്പുക്കുട്ടൻ സന്ദേശം നൽകി.വൈസ് പ്രസിഡന്റ് മാസ്ക്കും സാനിട്ടൈസറുകളും വിതരണം ചെയ്തു. വി.പി.സോമശേഖരനെ ആദരിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ജോ.സെക്രട്ടറി പ്രമോദ്, അജു പ്രകാശ് എന്നിവർ സംസാരിച്ചു.